വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്കു പരിക്കേറ്റു
1537001
Thursday, March 27, 2025 6:52 AM IST
വടക്കാഞ്ചേരി: വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. മറ്റൊരു അപകടത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.പാർളിക്കാട് വ്യാസ കോളജിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു പരിക്കേറ്റു. പൊള്ളാച്ചി സ്വദേശി വിമൽ(25)നെ ആക്ട്സ് പ്രവർത്തകർ തൃശുർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം.
പാർളിക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ചെറുപ്പളശ്ശേരിസ്വദേശികളായ കിഴിഞ്ഞാർതൊടിവീട്ടിൽജിജിൻ ദാസ്(21),ഷീജ(45) എന്നിവരെ ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.ഇന്നലെഉച്ചയോടെയായിരുന്നു അപകടം.
തൃശുർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ഭാഗത്തേക്ക് പച്ചക്കറി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
വാഹനത്തിന്റെ മുൻഭാഗം ടെലഫോൺ പോസ്റ്റ് ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.ഇന്നലെ രാവിലെയായിരുന്നു അപകടം.