ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ബജറ്റുകൾ
1536232
Tuesday, March 25, 2025 6:36 AM IST
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്ത ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.വി. സുനിൽകുമാർ അവതരിപ്പിച്ചു.
ആകെ വരവ് 51,59,24,769 രൂപയും ആകെ ചെലവ് 50,75,94,000 രൂപയും 83,30,769 രൂപ മിച്ചവുംവരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത, ബ്ലോ ക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. ശ്രീജ, ദീപു പ്രസാദ്, പുഷ്പ രാധാകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ ബിനോജ് , പി. സുശീല, പ്രീതി ഷാജു, എം. മഞ് ജുള. ബിജു കൃഷ്ണൻ, അനില വിജീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അൻസാർ അഹമ്മദ്, എന്നിവർ പങ്കെടുത്തു.
പുന്നയൂർക്കുളം പഞ്ചായത്ത്
പുന്നയൂർക്കുളം: ക്ഷേമപദ്ധതികൾക്കു പ്രാധാന്യം നൽകുന്ന പുന്നയൂർക്കുളം പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് ഇ.കെ. നിഷാദ് അവതരിപ്പിച്ചു. 29.33 കോടി രൂപ വരവും 28.55 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ദാരിദ്ര്യലഘൂകരണത്തിന് 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അടിസ്ഥാന വികസനം അഞ്ചു കോടി, ഭവന നിർമാണം രണ്ടുകോടി, കാർഷിക മേഖല 1.20 കോടി, ആരോഗ്യം 40 ലക്ഷം, ടൂറിസം 20 ലക്ഷം, വിദ്യാഭ്യാസം 16 ലക്ഷം തുടങ്ങി വിവിധ മേഖലക്കായി തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ്് ജാസ്മിൻ ഷഹീർ അധ്യക്ഷയായി.
വേലൂർ ഗ്രാമപഞ്ചായത്ത്
വേലൂർ: ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കർമല ജോൺസൺ അവതരിപ്പിച്ചു. 37,27, 08,749 രൂപയുടെ ആകെ വരവും 36,41,24, 000 രൂപയുടെ ചെലവും 85,84,749 രൂപയുടെ നീക്കിയിരിപ്പുമായാണ് ബജറ്റ് സമർപ്പിച്ചത്. ഉത്പാദനമേഖലയ്ക്ക് 1.28 കോടിയും സേവന മേഖലയ്ക്ക് 15.98 കോടിയും പശ്ചാത്തല മേഖലക്ക് 7.66 കോടിയുമാണു വകയിരുത്തിയിരിക്കുന്നത്.
ഭവനനിർമാണത്തിന് എട്ടുകോടി, കുടിവെള്ള വിതരണത്തിനായി 1.51 കോടി, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക പദ്ധതിയായി 60 ലക്ഷം, റോഡുകൾക്കായി 4.13 കോടി, കൃഷി മേഖലക്ക് 79.42 ലക്ഷം, മൃഗസംരക്ഷണ ത്തിനും ക്ഷീരവികസനത്തിനുമായി 42 ലക്ഷം, ദാരിദ്ര്യ ലഘൂകരണ പരിപാടികൾക്കായി 3.50 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
പാവറട്ടി ഗ്രാമപഞ്ചായത്ത്
പാവറട്ടി: ഭവനനിർമാണത്തിനും ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും മുൻഗണന നൽകി പാവറട്ടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 28.54 കോടി രൂപ വരവും 28.21 കോടി രൂപ ചെലവും 33.55 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീബ തോമസ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്് എം.എം. റജീന
അധ്യക്ഷത വഹിച്ചു.
ഭവന നിർമാണ മേഖലക്കായി 2.50 കോടി രൂപയും ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.39 കോടിരൂപയും കൃഷി അനുബന്ധ മേഖലക്ക് 79.92 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
തെക്കുംകര ഗ്രാമപഞ്ചായത്ത്
പുന്നംപറമ്പ്: കുടിവെള്ളത്തിനും കാർഷിക മേഖലയ്ക്കും സംരംഭങ്ങൾക്കും പ്രാധാന്യം നൽകി തെക്കുംകര ഗ്രാമപഞ്ചായത്ത് 25-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവത രിപ്പിച്ചു.
33,14,89, 077 രൂപ വരവും 32, 65,39, 500 രൂപ ചെലവും വരുന്ന ബജറ്റിൽ 49, 49, 577 രൂപ മിച്ചംവരുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ടി.വി. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി ബജറ്റ് അവതരിപ്പിച്ചു.
കുടിവെള്ളമേഖലയ്ക്ക് 81 ലക്ഷവും സംരംഭങ്ങൾക്ക് ഒരു കോടി രൂപയും കളിസ്ഥലത്തിന് രണ്ടര കോടി രൂപയും ലൈഫ് ഭവന പദ്ധതിക്ക് മൂന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.