അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്തു
1536233
Tuesday, March 25, 2025 6:36 AM IST
പറപ്പൂർ: തോളൂർ പഞ്ചായത്തിലെ ആറാം വാർഡിൽ 50 -ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ട് 18 ലക്ഷം രൂപ ചെലവഴിച്ച് 600 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് അങ്കണവാടി കെട്ടിടം നിർമിച്ചത്. അങ്കണവാടിക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം മേശ, കസേര, അടുക്കള പാത്രങ്ങൾ, എന്നിവയും ഇലക്ട്രിസിറ്റി കണക്ഷനും നൽകി. കൂടാതെ വാടക കെട്ടിടത്തിന്റെ ഉടമസ്ഥൻ ഫ്രിഡ്ജ് സമ്മാനമായി നൽകി.
അങ്കണവാടിക്ക് സൗജന്യമായി ഭൂമി നൽകിയ ജേക്കബ് പൊറുത്തൂരിനെ എംഎൽഎ ആദരിച്ചു. കെട്ടിടത്തിന് ചുറ്റുമതിലും മറ്റും പഞ്ചായത്ത് 2025 - 26 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ്് ലില്ലി ജോസ്, പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ബ്ലോക്ക് മെമ്പർ ആനി ജോസ് , അസി. എക്സിക്യൂട്ടിവ് എൻജി നീയർ വി.ജി. ചാന്ദ്നി, പറപ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. കെ. സുബ്രഹ്മണ്യൻ, പഞ്ചായത്തംഗം വി.പി. അരവിന്ദാക്ഷൻ, പുഴക്കൽ സിഡിപി ഒ സി.ജി. ശരണ്യ, അങ്കണവാടി വർക്കർ രാധിക ടീച്ചർ, ഐസി ഡിഎസ് സൂപ്പർ വൈസർ പി.പി. ഗീത എന്നിവർ പ്രസംഗിച്ചു.