കേച്ചേരിയിൽ ബസപകടം; എട്ടു പേർക്കു പരിക്ക്
1537021
Thursday, March 27, 2025 7:03 AM IST
കേച്ചേരി: കേച്ചേരിയിലുണ്ടായ ബസപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.15ന് തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരി പാലത്തിനുസമീപം കുന്നംകുളത്തുനിന്നു തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന ശ്രീലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ ഏഴുപേർക്കും ബൈക്ക് യാത്രക്കാരനായ തലക്കോട്ടുകരയിൽ താമസിക്കുന്ന പാലുവായ് സ്വദേശി ചക്രമാക്കിൽ വീട്ടിൽ ജോൺസൺ മകൻ അജിനുമാണ് (32) പരിക്കേ േറ്റത്.
രാവിലെ കുന്നംകുളത്തേക്കു പോകുകയായിരുന്ന ബൈക്കിൽ ബസിടിച്ച് നിയന്ത്രണംവിട്ട് പാലത്തിനു സമീപം താഴ്ചയിലേക്ക് ബസ് പോകുകയായിരുന്നു.
രണ്ടു മരങ്ങളിലായി ഇടിച്ച് നിന്നതിനാൽ വൻദുരന്തം ഒഴിവായി. കാലിനു ഗുരുതരമായി പരിക്കേറ്റ അജിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിലും ബസ് യാത്രികരെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ യൂണിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.