പോലീസിനെ വെട്ടിച്ചു കടന്ന "വടിവാൾ വിനീത്' ബൈക്കുമായി നാടുവിട്ടു
1536995
Thursday, March 27, 2025 6:52 AM IST
വടക്കാഞ്ചേരി: പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ വടിവാൾ വിനീത് ബൈക്കുമായിനാടുവിട്ടു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന രണ്ടു പ്രതികളും പോലീസിനെ നോക്കുക്കുത്തികളാക്കി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു.പിന്നീട് നടത്തിയ തെരച്ചിലിൽ വടിവാൾ വിനീതിന്റെ കൂട്ടുകാൻ രാഹൂർ രാജിനെ പോലിസ് മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്തു.
60ഓളം കേസിലെ പ്രതിയായ വടിവാൾ വിനീതിനായി തെരച്ചിൽ തുടരുന്ന വടക്കാഞ്ചേരി മേഖലയിൽ നിന്നും വിനീത് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞു. കുമ്പളങ്ങാട് വടക്കുംമുറി പക്ഷണത്ത് വീട്ടിൽ ശരത്തിന്റെ വാഹനമാണ് മോഷണം പോയത്.
കെഎൽ 48 എസ് 1360 റോയൽ എൻഫീൽഡ് ഹണ്ടർ ബൈക്കാണ് നഷ്ടപ്പെട്ടത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിൽ നിന്ന് താക്കോൽ എടുക്കാൻ ശരത് മറന്നിരുന്നു. ഇത് മോഷ്ടാവിന്റെ ജോലി എളുപ്പമാക്കി. ബൈക്കുടമയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണംഊർജിതമാക്കിയിട്ടുണ്ട്.എന്നാൽ കൊടുംകുറ്റവാളിയായ വിനീത് ബൈക്കുമായി ആലപ്പുഴയിലെത്തിയതായും പറയുന്നുണ്ട്. വിനീതിനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുന്നുണ്ട്.