മദ്യവില്പന: യുവാവ് അറസ്റ്റിൽ
1536994
Thursday, March 27, 2025 6:52 AM IST
പുതുക്കാട്: ലഹരി ഉപയോഗം, വിൽപ്പന, കൈമാറ്റം എന്നിവ നേരിട്ട് അറിയിക്കാനുള്ള കേരള പോലീസിന്റെ യോദ്ധാവ് നമ്പറിലേക്ക് വന്ന സന്ദേശത്തെ തുടർന്ന് വില്പനയ്ക്ക് കാെണ്ടുവന്ന എട്ട് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ചെങ്ങാലൂർ സ്വദേശി അറസ്റ്റിൽ.ചെങ്ങാലൂർ ശാന്തിനഗർ പുതുപ്പള്ളി വീട്ടിൽ ജയപ്രകാശിനെ(47) യാണ് പുതുക്കാട് പോലീസ് പിടികൂടിയത്.
പുതുക്കാട് എസ്എച്ച്ഒ വി. സജീഷ്കുമാർ, എസ്ഐമാരായ എൻ. പ്രദീപ്, എ.വി. ലാലു, ഡാൻസാഫ് എസ്ഐമാരായ വി.ജി. സ്റ്റീഫൻ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ വി.യു. സിൽജോ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.യു. റെജി, ഷിജോ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.