കൊടുങ്ങല്ലൂർ: വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് അബോധാവസ്ഥയിൽചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. എടവിലങ്ങ് കാര പുതിയ റോഡ് ജംഗ്ഷന് പടിഞ്ഞാറുവശം പരേതനായ തളിക്കുളത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ ഇബ്രാഹിംകുട്ടി (75) ആണ് മരിച്ചത്.
മേയ് 25 നായിരുന്നു അപകടം. ഓട്ടോറിക്ഷയും മോട്ടോർസൈക്കിളുംകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കബറടക്കം നടത്തി. ഭാര്യ: അഫ്സത്ത്. മക്കൾ: മുംതാസ്, സബീന. മരുമക്കൾ: യഹിയ (സിസിടിവി ടെക്നീഷൻ), ഷൈജു (ഖത്തർ).