ആകാശപ്പറവകളുടെ കൂട്ടുകാരുടെ സ്ഥാപകദിനം ആചരിച്ചു
1583007
Monday, August 11, 2025 4:46 AM IST
മലയാറ്റൂര്‍: ദിവ്യകാരുണ്യ മിഷനറി സഭാംഗം ഫാ. ജോര്‍ജ് കുറ്റിക്കൽ സ്ഥാപിച്ച ആകാശ പറവകളുടെ കൂട്ടുകാരുടെ 33-ാം സ്ഥാപക ദിനവും നവീകരിച്ച ചാപ്പലിന്റെ ആശീര്‍വാദവും ഈശോയുടെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷങ്ങളും നടന്നു.
ഫാ. സൈമണ്‍ ചിറമേല്‍ ആശ്രമ ചാപ്പല്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സജീവന് അധ്യക്ഷത വഹിച്ചു.
ഫാ. സെബാസ്റ്റ്യന്‍ ചിറമേല്‍, മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട്, മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരന്‍, എഫ്ബിഐ ഡയറക്ടര്‍ ഫാ. സുശീല്‍ കിഴക്കേകുന്നേല്‍, അഡ്വ. ജോസ് തെറ്റയില്‍,
സെലിന് പോള്‍, സെബി കിടങ്ങേന്, ലാലിച്ചന്‍ തഴക്കല്‍, ബിന്ദു സെബാസ്റ്റ്യന്‍, അപ്പച്ചന് കാഞ്ഞിരത്തുകുന്നേല്, സേവ്യര്‍ വടക്കുംഞ്ചേരി, ഫാ. ജോസഫ് പീടികപറമ്പില്‍, സാംസനപ്പന് എന്നിവര്‍ പ്രസംഗിച്ചു.