ലോട്ടറി നന്പർ മാറ്റി വില്പനക്കാരനിൽ നിന്ന് പണം കവർന്നു
1583004
Monday, August 11, 2025 4:46 AM IST
ചെറായി: ഫയർഫോഴ്സ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയയാൾ നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി ലോട്ടറി വില്പനക്കാരനിൽ നിന്നും 950 രൂപ കവർന്നു.
സംസ്ഥാനപാതയിൽ അയ്യമ്പിള്ളി സെന്റ് ജോൺസ് ലൈൻ ഭാഗത്ത് ലോട്ടറി കച്ചവടം നടത്തുന്ന തറവട്ടം പള്ളത്ത് പടി രവീന്ദ്രനാണ് തട്ടിപ്പിനിരയായത്. തുടർന്ന് ഈ തുകയുമായി രവീന്ദ്രൻ ടിക്കറ്റ് എടുക്കുന്ന ഏജൻസി സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.