മലമ്പാമ്പിനെ പിടികൂടി
1582998
Monday, August 11, 2025 4:35 AM IST
കൂത്താട്ടുകുളം: മംഗലത്തുതാഴം ചോരക്കുഴി റോഡിൽ ആറുകാക്കൽ ലോറൻസിന്റെ വീടിനു സമീപത്തുനിന്ന് മലമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ശനിയാഴ്ച രാത്രി 8.30നോടെയാണ് മലന്പാന്പിനെ കണ്ടത്.
പ്രദേശവാസികളുടെ സഹകരണത്തോടെ വാർഡ് കൗൺസിലർ അഡ്വ. ബോബൻ വർഗീസ്, പ്രദേശവാസിയായ മുട്ടപ്പള്ളിയിൽ അനീഷ് സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് മലമ്പാമ്പിനെ പിടികൂടിയത്. എട്ടര അടി നീളമുള്ള മലമ്പാമ്പിന് 38.5 കിലോ തൂക്കമുണ്ടായിരുന്നു.