എച്ച്എംടി കവലയിലെ റോഡിൽ മണ്ണിടിച്ചിൽ
1582995
Monday, August 11, 2025 4:35 AM IST
കളമശേരി: ദേശീയപാത എച്ച് എംടി കവലയില്‍ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് മണ്ണിടിച്ചില്‍. ഇന്നലെ വൈകുന്നേരം പെയ്ത മഴയ്ക്ക് ശേഷം 6.30 ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പോളിടെക്നിക് ഭാഗത്തു നിന്നു വരുന്ന വെള്ളം താഴത്തെ കാനയിലേക്ക് ഇതുവഴിയാണ് ഒഴുകുന്നത്.
മണ്ണ് ഇടിഞ്ഞു വീണതിനൊപ്പം കാനയും ഇടിഞ്ഞു. ഇവിടെ വാര്‍ക്കപ്പണി നടത്താന്‍ മൂന്നോളം കുഴികള്‍ കുഴിച്ചിരുന്നു. മണ്ണ്ഇടിഞ്ഞു വീണതിന്റെ അടി ഭാഗത്താണ് കുഴികള്‍ എടുത്തിരുന്നത്. ഇതാണ് വേഗത്തില്‍ ഇടിയാൻ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.