കൂവപ്പടി സെന്റ് ആൻസിൽ അവാർഡ്ദാനം നടത്തി
1575622
Monday, July 14, 2025 5:01 AM IST
കൂവപ്പടി: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ 2024 -25 അധ്യായന വർഷത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ അവാർഡ് ദാനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സെന്റ് തോമസ് പ്രൊവിൻഷ്യാൾ സിസ്റ്റർ ബ്ലെസി പീറ്റർ ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് വൈസ് പ്രൊവിൻഷ്യാളും എഡ്യൂക്കേഷൻ കോ ഓർഡിനേറ്ററുമായ സിസ്റ്റർ സിബി കുര്യൻ, സ്കൂളിലെ പൂർവവിദ്യാർഥി ഡോ. അപർണ ജോണി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി പോൾ, സ്കൂൾ മാനേജർ സിസ്റ്റർ പുഷ്പ റാണി , പിടിഎ പ്രസിഡന്റ് ബിജോയ് പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.