എലിപ്പനി ബാധിച്ച് മരിച്ചു
1575507
Monday, July 14, 2025 12:12 AM IST
മരട്: എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. നെട്ടൂർ കൈതവനക്കര മൂത്തേടത്ത് കോളനി പി.കെ.ദാസന്റെ ഭാര്യ രമ (55) ആണ് മരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: അഖിൽ ദാസ്, അക്ഷയ് ദാസ്, അമൽദാസ്, അഞ്ജന, അജയ്. മരുമകൾ: അക്ഷയ.