വിശ്വാസജീവിത അധ്യാപക പരിശീലനം
1575781
Monday, July 14, 2025 11:54 PM IST
കാഞ്ഞിരപ്പള്ളി: വിശ്വാസജീവിത പരിശീലകര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം ഒരുക്കിയ അധ്യാപക പരിശീലനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ വികാരി റവ.ഡോ. കുര്യന് താമരശേരി, രൂപത വിശ്വാസജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല് എന്നിവര്‍ പ്രസംഗിച്ചു.
സഭാത്മക ജീവിതത്തില്‍ അടിത്തറ പാകി, അറിവിലൂടെ അനുഭവത്തിലേക്ക് കുട്ടികളെ നയിക്കുവാന്‍ നൂതന രീതിയിലുള്ള ബോധനരീതി പരിചയപ്പെടുത്തുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.