വാഴപ്പള്ളി സെന്റ് തെരേസാസിലെ കൊണ്ടാട്ടം-2025 ഹൃദ്യമായി
1575732
Monday, July 14, 2025 7:32 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം "കൊണ്ടാട്ടം-2025' ഹൃദ്യമായ അനുഭവമായി. സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ആരംഭിച്ച 2000 മുതല്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും പഠിപ്പിച്ച അധ്യാപകരുമാണ് ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും ബന്ധങ്ങള്‍ പുതുക്കാനുമായി സ്കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്.
വിദ്യാര്‍ഥി പ്രതിനിധികള്‍ അവരുടെ സ്കൂള്‍ അനുഭവങ്ങളും അധ്യാപകരെ കുറിച്ചുള്ള ഓര്‍മകളും പങ്കുവച്ചു. ആദ്യ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ തെങ്ങുംതോട്ടം കേക്ക് മുറിച്ചു. വിവിധ ബാച്ചിലെ പ്രതിനിധികളും പൂര്‍വ അധ്യാപകരും ചേര്‍ന്ന് ദീപം തെളിച്ചു. മുന്‍ പ്രിന്‍സിപ്പല്‍മാരും മുന്‍ അധ്യാപക അനധ്യാപകരും പങ്കെടുത്തു.
മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ ഫാ. ജിസണ് പോള്‍ വേങ്ങാശേരി, ജെയ്സണ്‍ ജസ്റ്റിന്, ദീപ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ദി ഐക്കണ്‍ (ഇന്റര്‍ സ്കൂള്‍ പേഴ്സണാലിറ്റി കോണ്ടസ്റ്റ്) 22ന് നടത്തും.