തങ്ങള്‍മാരുടെ ആണ്ടടിയന്തിരത്തിന് ആയിരങ്ങളെത്തി
1575724
Monday, July 14, 2025 7:21 AM IST
ചങ്ങനാശേരി: ചങ്ങനാശേരി പഴയപള്ളിയിലെ തങ്ങള്‍മാരുടെ സ്മരണ പുതുക്കി ആണ്ടടിയന്തിരവും നേര്‍ച്ച വിതരണവും നടത്തി. പഴയ പള്ളിയില്‍ ഖബറടങ്ങിയിട്ടുളള ഔലിയാന്മാരായ കുഞ്ഞുണ്ണിക്കോയാ തങ്ങള്‍ (കറുത്തതങ്ങള്), ഹാജി മീരാ വലിയുല്ലാഹ്, അബൂബക്കര്‍ ബം (കൊച്ചുതങ്ങള്‍) എന്നീ ദിവ്യന്മാരുടെ സ്മരണ നിലനിര്‍ത്താനാണ് ആണ്ടുനേര്‍ച്ച നടത്തുന്നത്.
രാവിലെ 8.45ന് തങ്ങള്‍മാരുടെ മഖ്ബറയ്ക്കു മുന്പില് പ്രാര്‍ഥനയ്ക്കുശേഷം ജമാഅത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് ഫുവാദ് നേര്‍ച്ചവിതരണം ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം ഷമീര്‍ ദാരിമി, അസിസ്റ്റന്റ് ഇമാം സുലൈമാന്‍ നജ്മി, ഷബീര്‍ സഖാഫി എന്നിവര്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.