ഡിസിഎംഎസ് യുവജന സെമിനാര്‍ നടത്തി
1575788
Monday, July 14, 2025 11:54 PM IST
കോട്ടയം: ദളിത് കത്തോലിക്ക മഹാജനസഭ (ഡിസിഎംഎസ്) സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് യുവജന സെമിനാര്‍ നടത്തി. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്റ്റിന് പി. സ്റ്റീഫന്‍, വിജയപുരം രൂപത ഇന്‍വോള്‍വിംഗ് ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍, ബിനോയി ജോണ്‍, മാത്യു ജോസഫ്, ടോമി പൂവത്തോലി എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ശക്തീകരണത്തില്‍ യുവജന പങ്കാളിത്തം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സിജോ ജേക്കബ്, പിഎസ്സിയെ അറിയുവാന്‍ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം ജില്ലാ റിട്ടയേർഡ് ഓഫീസര്‍ സാംസണ് സൈമണ്‍ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.