പായിപ്പാട് ബിഎഡ് കോളജില്‍ മെറിറ്റ് ഡേയും നവാഗതര്‍ക്ക് സ്വീകരണവും ഇന്ന്
1575734
Monday, July 14, 2025 7:32 AM IST
പായിപ്പാട്: എംജി യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്കുള്‍പ്പെടെ ആറു റാങ്കുകള്‍ കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും നവാഗതര്‍ക്ക് സ്വീകരണവും ഇന്ന് രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ജോബ് മൈക്കിള്‍ എംഎല്‍എ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്യും.
ഉന്നതവിജയം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും നല്‍കും. പായിപ്പാട് ഗവണ്മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോളജ് എന്‍എസ്എസ് വിഭാഗം കൊടുക്കുന്ന പഠനോപകരണ കിറ്റുകളുടെ വിതരണവും എംഎല്‍എ നിര്‍വഹിക്കും.
സിപാസ് ഡയറക്ടര്‍ പി. ഹരികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്ത് കോളജിന്റെ പുതിയ യുട്യുബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് എന്‍എസ്എസ് സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ചെയ്യും. സിപാസ് ബിഎഡ് കോളജുകളുടെ കോഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ എസ്. മുഖ്യപ്രഭാഷണം നടത്തും.
പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ്, പായിപ്പാട് പഞ്ചായത്തംഗം ആനി രാജു, കോളജ് വികസന സമിതിയംഗം ജോസഫ് തോമസ്, വൈഎംഎ ലൈബ്രറി പ്രസിഡന്റ് ഷറഫുദ്ദീന് സാഹിബ്, പായിപ്പാട് ഗവൺമെന്റ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.എസ്. ഷൈല, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.എസ്. സുനില്‍ എന്നിവര്‍ പ്രസംഗിക്കും.