മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1575784
Monday, July 14, 2025 11:54 PM IST
ചിറക്കടവ്: ആന്റോ ആന്റണി എംപിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് 2,19,500 രൂപ അനുവദിച്ച് മണ്ണംപ്ലാവ് പള്ളിപ്പടി ജംഗ്ഷനിൽ നിർമാണം പൂർത്തീകരിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി വികാരി ഫാ. റെജി മാത്യു നിർവഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, എം.ജി. വിനോദ്, സേവ്യർ മൂലകുന്ന്, അഭിലാഷ് ചന്ദ്രൻ, ശ്യാം ബാബു, രാജു പാഴിയാങ്കൽ, റോബിൻ കുഴിമറ്റം, തോമസ് മണ്ണാത്ത്, ബിജു മുണ്ടുവേലിക്കുന്നേൽ, ഇന്ദുകല എസ്. നായർ എന്നിവർ പ്രസംഗിച്ചു.