പാ​ലാ: വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന് എ​തി​രേ​യും വ​നം വ​കു​പ്പി​നെ​തി​രേ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ മു​ന്ന​ണി മ​ര്യാ​ദ​ക​ള്‍​ക്ക് എ​തി​രും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് എ​ന്‍​സി​പി പാ​ലാ ബ്ലോക്ക് ക​മ്മി​റ്റി.

അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ള്‍ വ​നം വ​കു​പ്പി​നെ​തി​രേ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് മു​ന്ന​ണി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​വും രാ​ഷ്‌ട്രീയ ലാ​ഭം മു​ന്നി​ല്‍ ക​ണ്ടു​ള്ള​തു​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മൈ​ലാ​ടൂ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്‌​ളോ​ക്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി ഊ​ര​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.