ഓണത്തിന് വിഷരഹിത പച്ചക്കറി: കർഷക സെമിനാറും തൈ വിതരണവും നടത്തി
1575491
Sunday, July 13, 2025 11:42 PM IST
പൊൻകുന്നം: ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാർ സംഘടിപ്പിച്ചു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.എ. എബ്രാഹം, സംഘം വൈസ് പ്രസിഡന്റ് മോളി ജോൺ, ഭരണസമിതി അംഗങ്ങളായ മാത്തുക്കുട്ടി തൊമ്മിത്താഴെ, ജോർജുകുട്ടി പൂതക്കുഴി, രാഹുൽ ബി. പിള്ള, ഷൈല ജോൺ, സംഘം സെക്രട്ടറി ടോജി പി. തോമസ് എന്നിവർ പ്രസംഗിച്ചു.
സമഗ്ര പച്ചക്കറി കൃഷി പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിമും വള പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് സീനിയർ സെയിൽസ് ഓഫീസർ രഞ്ജിത് കെ. രാജീവും ക്ലാസുകൾ നയിച്ചു. സെമിനാറിൽ പങ്കെടുത്തവർക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു.