വൈദ്യപരിശോധനാ ക്യാമ്പ്
1575730
Monday, July 14, 2025 7:32 AM IST
വൈക്കം: തോട്ടകം ജാഗ്രതാമിഷന്റെ ആഭിമുഖ്യത്തിൽ ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പും സൗജന്യ വൈദ്യപരിശോധനയും നടത്തി. തോട്ടകം പള്ളിക്കു സമീപമുള്ള ജാഗ്രതാ മിഷൻ ഹാളിൽ നടന്ന വൈദ്യപരിശോധനാക്യാമ്പ് ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഡോ.ഡി.എസ്. ധീരജ്, ഡോ. വി.എ. രാഹുൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
രാവിലെ ഒൻപതിന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1.30ന് സമാപിച്ചു. ജാഗ്രതാമിഷൻ സെക്രട്ടറി ഷോളി ബിജു, കോ- ഓർഡിനേറ്റർമാരായ രമ്യസന്തോഷ്,ജോസികാട്ടുമന, ബിജു ബെഥേൽ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, വിവിധ സംഘടന ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.