വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1575742
Monday, July 14, 2025 11:05 PM IST
പെരുവ: വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരിക്കോട് കൃഷ്ണകൃപയില്‍ നാരായണന് (83) ആണ് മരിച്ചത്.
വീടിനു സമീപമുള്ള പുരയിടത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയില്‍ ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. കടുത്തുരുത്തിയില്നിന്നെത്തിയ അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു.
വെള്ളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ നളിനാക്ഷിയമ്മ. മക്കള്‍: കെ.എന്‍. രാജേഷ് (വില്ലേജ് ഓഫീസ്, കടുത്തുരുത്തി), രജനി, രശ്മി (ഇരുവരും നഴ്സ്). മരുമക്കള്‍: സൗമ്യ, രാജു (പോലീസ്), സുനില്‍കുമാര്‍ (റവന്യൂ വകുപ്പ്).