ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം പ്രവർത്തനോദ്ഘാടനം
1575195
Sunday, July 13, 2025 2:50 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ 2025-26 വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗാമിന്റെ പ്രവർത്തനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി ഡിഇഒ റോഷ്ന അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജേഷ് കെ.രാജു പദ്ധതി വിശദീകരണം നടത്തി. കോട്ടയം ഡയറ്റിലെ സ്മിത ശങ്കർ, കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ, പൊൻകുന്നം ഗവ. എച്ച്എസ്എസ് പ്രിൻസിപ്പൽ എം.എച്ച്. നിയാസ്, വൊക്കേഷണൽ എച്ച്എസ്എസ് പ്രിൻസിപ്പൽ ആശാ രാജു, ഹെഡ്മിസ്ട്രസ് എം.സി. രജനി എന്നിവർ പ്രസംഗിച്ചു. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് ക്ലാസ് നയിച്ചു.