വനിതാ സ്വയംസംരംഭക വായ്പാമേളയും ബോധവത്കരണ പരിപാടിയും
1575780
Monday, July 14, 2025 11:54 PM IST
വാഴൂര്‍: സംസ്ഥാന വനിതാ വികസന കോര്പറേഷന് ദേശീയ ന്യൂനപക്ഷ കോര്‍പറേഷന്റെയും വാഴൂര്‍ പഞ്ചായത്തിന്റെയും സഹകരണത്തോടെ വനിതകള്‍ക്കായുള്ള വായ്പാമേളയും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. വാഴൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വാഴൂര്‍ സിഡിഎസിനുള്ള വായ്പാത്തുകയായ മൂന്നു കോടി രൂപയുടെ വിതരണവും വായ്പാമേളയുടെ ഉദ്ഘാടനവും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍ അധ്യക്ഷത വഹിച്ചു.
വനിതാ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു, വനിതാ വികസന കോര്പറേഷന് ഡയറക്ടര്‍ പെണ്ണമ്മ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, വാഴൂര്‍ ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് ബൈജു കെ. ചെറിയാന്, വാഴൂര്‍ പഞ്ചായത്തംഗങ്ങളായ ജിജി നെടുവത്താനി, പി.ജെ. ശോശാമ്മ , ശ്രീകാന്ത് പി. തങ്കച്ചന്, വാഴൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത ബിജു, വനിതാ വികസന കോര്പറേഷന് എറണാകുളം മേഖലാ മാനേജര്‍ എം.ആര്. രംഗന് എന്നിവര്‍ പ്രസംഗിച്ചു.