പഞ്ചപാണ്ഡവ ക്ഷേത്ര തീര്‍ഥാടനവുമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ്
1575735
Monday, July 14, 2025 7:32 AM IST
ചങ്ങനാശേരി: ആറന്മുള വള്ളസദ്യയോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പഞ്ചദിവ്യദേശദര്ശനും പള്ളിയോടസേവാ സംഘവും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് പഞ്ചപാണ്ഡവ ക്ഷേത്ര തീര്‍ഥാടനം ഇന്നലെ ആരംഭിച്ചു. ഇന്നലെ രാവിലെ തൃച്ചിറ്റാറ്റ് ക്ഷേത്രത്തില്‍നിന്നു തീര്‍ഥാടനം ആരംഭിച്ചു.
തൃപ്പുലിയുര്, തിരുവന്‍വണ്ടൂര്‍ സന്ദര്‍ശിച്ച് തീരുവാറന്മുളയില് വള്ളസദ്യയും കഴിച്ച് വൈകുന്നേരം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലും എത്തി സംഘം ദര്‍ശനം നടത്തി. കവിയൂര്‍, പാണ്ഡവര്‍കാവ് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയാണ് തീര്‍ഥാടകര്‍ പോയത്.
കണ്ണൂര്‍, തൃശൂര്‍, വൈക്കം, തൊടുപുഴ എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് കെഎസ്ആര്‍ടിസി ബസില്‍ എത്തിയത്. തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തിയ സംഘത്തിനു പഞ്ചദിവ്യദേശ ദര്ശന് ചെയര്മാന് ബി. രാധാകൃഷ്ണമേനോന്,
ഉപദേശക സമിതി സെക്രട്ടറി പി.ആര്. രാജേഷ്, വൈസ് പ്രസിഡന്റ് പി.കെ. പ്രസാദ്, അജീഷ് മഠത്തില്‍, ജയന് എസ്.വി സദനം, സജികുമാര്‍ തിനപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.