സ്വരുമ ചാരിറ്റബിൾ സൊസൈറ്റി വാര്‍ഷികം
1575489
Sunday, July 13, 2025 11:42 PM IST
കാഞ്ഞിരപ്പള്ളി: സാന്ത്വന പരിചരണരംഗത്തും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 11ാമത് വാര്‍ഷിക പൊതുയോഗം നടത്തി. കാഞ്ഞിരപ്പള്ളി വി കെയര്‍ സെന്റർ ഡയറക്ടർ ഫാ. റോയ് മാത്യു വടക്കേൽ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണത്തോടൊപ്പം അവർക്കും അവരുടെ കുടുംബത്തിനും മാനസീകവും ഭൗതികപരവുമായ പിന്തുണ സ്വരുമ നൽകി വരുന്നത് മഹത്തരമായ കാര്യമാണെന്ന് ഫാ. റോയ് മാത്യു വടക്കേൽ പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്സ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് പാലിയേറ്റീവ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. മാത്യുസ് നമ്പേലി മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാമ്പള്ളി, എക്സിക്യൂട്ടീവ് സെക്രട്ടറി സഖറിയ ഞാവള്ളിൽ, ട്രഷറർ ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ, വൈസ് പ്രസിഡന്റ് ഷൈൻ മടുക്കക്കുഴി, വനിത വിഭാഗം പ്രതിനിധി ജിജി നിക്ലാവോസ് എന്നിവർ പ്രസംഗിച്ചു.
സ്വരുമയുടെ അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, വോളണ്ടിയർമാർ, ജനപ്രതിനിധികൾ, രോഗീ പരിചാരകർ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ജോയി മുണ്ടാമ്പള്ളി - പ്രസിഡന്റ്, ഷൈൻ മടുക്കക്കുഴി, ജോർജ് കോര- വൈസ് പ്രസിഡന്റുമാർ, ഡാനി ജോസ് കുന്നത്ത് - സെക്രട്ടറി, എ.കെ. രാജു, മെഹര്‍ ഫിറോസ് - ജോയിന്റ് സെക്രട്ടറിമാർ, ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ - ട്രഷറർ, മുഹമ്മദ് റിയാസ് കാൾടെക്സ്, ആന്റണി ഐസക്, റിജോ ചീരാംകുഴിയിൽ, റോയി വാലുമണ്ണേൽ, ജിമ്മി അക്കരക്കളം, സജിത ചേരാടിയിൽ - കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.