പ്രതിഭാസംഗമവും അവാര്‍ഡ് വിതരണവും .
1575770
Monday, July 14, 2025 11:54 PM IST
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ക്കും ഉള്ള കാഷ് അവാര്‍ഡും മെമന്റോയും വിതരണം നടത്തി.
ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ. മാണി എംപി പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് അവാര്‍ഡുകള്‍ വിതരണം നടത്തി. സിനിമാതാരം ബാബു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
മീനച്ചില്‍ താലൂക്കിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പിലിനെ ഏബ്രഹാം മാത്യു തറപ്പില്‍ മെമ്മോറിയല്‍ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും നല്കി ആദരിച്ചു.
മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കീല്‍, പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, മീനച്ചില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) പി. രജിദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്. അജികുമാര്‍, ഭരണസമിതി അംഗം സില്‍ബി ജയ്സണ്‍, ബാങ്ക് സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.