ട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
1575776
Monday, July 14, 2025 11:54 PM IST
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചെറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.