പൊതുജനാരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തിക്കാണിക്കുന്നു: ജോസ് കെ. മാണി
1575789
Monday, July 14, 2025 11:54 PM IST
പാലാ: രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തിക്കാണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. പൊതുജനാരോഗ്യമേഖലയെ തകര്‍ക്കാന്‍ ബിജെപി-യുഡിഎഫ് ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ പാലായില്‍ നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് കണ്‍വീനര്‍ ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു, സജേഷ് ശരി, ലാലിച്ചന്‍ ജോര്‍ജ്, നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, ടോബിന് കെ. അലക്സ്, പി.കെ. ഷാജകുമാര്‍, ബെന്നി മൈലാടൂര്‍, ജോസ് ടോം, കെ.എസ്. രമേശ് ബാബു, ഷാജി കടമല, എസ്. സുനില്‍ കുമാര്‍, ബിജി മണ്ഡപം, ഫിലിപ്പ് കുഴികുളം തുടങ്ങിയവർ പ്രസംഗിച്ചു.