പികെവി പുരസ്കാരം സമ്മാനിച്ചു
1575722
Monday, July 14, 2025 7:21 AM IST
കിടങ്ങൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതങ്ങള്‍ക്കും വിശ്വാസങ്ങള്ക്കുമെതിരണെന്ന വാദം ശരിയല്ലെന്നും മതഭ്രാന്തിനെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം.കിടങ്ങൂരില്‍ പികെവി സെന്റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സിന്റെ പുരസ്കാരം വിപ്ലവഗായിക പി.കെ. മേദിനിക്ക് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പികെവി സെന്റര്‍ പ്രസിഡന്റ് ജി. വിശ്വനാഥന് നായര്‍ അധ്യക്ഷത വഹിച്ചു.
പികെവി യുടെ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ സംശുദ്ധതയും ഞങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ടന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെസി ജോസഫ് അനുസ്മരിച്ചു. ഡോ.പി കെ. ജനാര്‍ദനക്കുറുപ്പ് രചിച്ച് വേലായുധന് ഇടച്ചേരി സംഗീതം നല്കി എം. ഖാലിദ് ആലപിച്ച പികെവിയെക്കുറിച്ചുള്ള ജനങ്ങളുടെ സിഡി സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി. ബിനുവിന് നല്കി ബിനോയി വിശ്വം പ്രകാശനം ചെയ്തു.
വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് മോന്‍സ് ജോസഫ് എംഎല്‍എയും ചികത്സാസഹായം ജോസ്മോന് മുണ്ടയ്ക്കലും വിതരണം ചെയ്തു. ആര്.രാജേന്ദ്രന്, സി.കെ. ശശിധരന്, അഡ്വ. വി.ബി. ബിനു, അഡ്വ. ഇ.എം. ബിനു, സി.കെ. ആശ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.