കടുത്തുരുത്തി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
1575726
Monday, July 14, 2025 7:32 AM IST
കടുത്തുരുത്തി: കേരളത്തിനര്‍ഹമായ റേഷനരിയുടെയും ഗോതമ്പിന്റെയും വിഹിതം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എഐടിയുസി കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി പി.ജി. ത്രിഗുണസെന് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ടി.എം. സദന്, എ.എന്‍. ബാലകൃഷ്ണന്, കെ.കെ. രാമഭദ്രന്, ജയിംസ് തോമസ്, സി.കെ. മോഹനന്, വിനോദ് പുളിക്കനിരപ്പേല്‍, എം.പി. രാധാകൃഷ്ണന്, പി.കെ. പണിക്കന്, സി.എ. ഐസക്ക്, സ്റ്റീഫന്‍ ചെട്ടിക്കന്‍, പി.എന്‍. ശശി, വി.ഒ. തോമസ്, അഖില്‍ വിഷ്ണു, എം.ഗിരീഷ് കുമാര്‍, ഇ.ബി. വിജയന്, ടി.വി. ദിലീപുകുമാര് എന്നിവര്‍ പ്രസംഗിച്ചു.