ഇടതുഭരണം പെന്‍ഷന്‍കാരുടെ ജീവിതം ദുരിതത്തിലാക്കി
1575733
Monday, July 14, 2025 7:32 AM IST
ചങ്ങനാശേരി: ഒമ്പതുവര്‍ഷത്തെ ഇടതുഭരണം പെന്‍ഷന്‍കാരുടെ ജീവിതത്തെ ദുരിതത്തിലേക്കു തള്ളിവിട്ടെന്ന് കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം.
പെന്ഷന് പരിഷ്കരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ട്രഷറികള്‍ക്കു മുന്പില് കരിദിനാചരണം നടത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരി പെന്ഷന് ട്രഷറിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. അലി റാവുത്തര്‍ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി പി.ജെ. ആന്റണി ആമുഖപ്രസംഗം നടത്തി. സംസ്ഥാന കൗണ്‍സിലര്‍ ബേബി ഡാനിയേല്‍, നിയോജകമണ്ഡലം സെക്രട്ടറി പി.ടി. തോമസ്, കെ. ദേവകുമാര്‍, ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, സുരേഷ് രാജു, കെ.എം. ജോബ്, വി.ഐ. ജോഷി, അന്‍സാരി ബാപ്പു, ടി.പി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.