ട്രാന്‍സ്ഫോര്‍മർ കൈയടക്കി വള്ളിച്ചെടികള്‍
1575366
Sunday, July 13, 2025 7:26 AM IST
കോട്ടയം: ട്രാന്‍സ്ഫോര്‍മർ കൈയടക്കി വള്ളിച്ചെടികള്‍. ചുങ്കം പനയക്കഴിപ്പ് പ്രദേശത്തുള്ള ട്രാന്‍സ്ഫോര്‍മറാണ് വള്ളിപടര്‍പ്പുകള്‍ കൈയടക്കിയിരിക്കുന്നത്. മഴക്കാലമായതോടെ കൂടുതല്‍ വേഗത്തിലാണ് പടര്‍പ്പുകളും പുല്ലും ട്രാന്‍സ്ഫോര്‍മറില്‍ പടര്‍ന്നു പിടിക്കുന്നത്. പച്ച നിറത്തില്‍ ദൂരെനിന്നു നോക്കുമ്പോള്‍ കാണുന്ന സ്തഭം അടുത്തെത്തുമ്പോഴെ ട്രാന്സ്ഫോര്മറാണെന്ന് മനസിലാകുകയുള്ളു.
മുണ്ടാർ പാടത്തിന്റെ കരയില്‍ മുനിസിപ്പല്‍ റോഡിനരികിലുള്ള ഈ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വഴി ഒരു മഴ പെയ്താല്‍ പുഴയാകുന്ന അവസ്ഥയാണ്. പ്രദേശവാസികള്‍ക്കു ഭീഷണിയായി മാറിയ ഈ ട്രാന്‍സ്ഫോര്‍മറില്‍ നിന്നാണ് ബേക്കര്‍ ഫീഡറിലേക്കുള്ള വൈദ്യുതി പ്രവഹിക്കുന്നത്.
അപകട സാധ്യത ഏറെയുള്ള ട്രാന്‍സ്ഫോര്‍മറിലെ വള്ളിപടര്‍പ്പുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.