പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള നാ​ല്പ്പ​ത്തി​ഒ​ന്‍​പ​താം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ മീ​ന​ച്ചി​ലി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​ണെ​ന്ന് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ പ​റ​ഞ്ഞു.

സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ടം സൗ​ജ​ന്യ​മാ​യി ന​ല്കി​യ സ്ഥ​ല​ത്താ​ണ് മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം സ്നേ​ഹ​വീ​ട് നി​ര്‍​മി​ച്ച​ത്. കാ​രു​ണ്യാ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കാ​വു​കാ​ട്ട്, കെ.​സി. മാ​ത്യു കേ​ള​പ്പ​നാ​ല്‍, സോ​ജ​ന്‍ വാ​ര​പ്പ​റ​മ്പി​ല്‍, ഹ​രി​ദാ​സ് അ​ട​മ​ത്ത​റ, ജേ​ക്ക​ബ് മ​ഠ​ത്തി​ല്‍, കു​ര്യാ​ക്കോ​സ് മ​ണി​ക്കൊ​മ്പി​ല്‍, ജോ​യി കു​ന്ന​പ്പ​ള്ളി, ജോ​സു​കു​ട്ടി മാ​ളി​യേ​ക്ക​ല്‍, ടോ​മി തു​ണ്ട​ത്തി​ല്‍, മോ​ന്‍​സി നെ​ല്ലാം​ത​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.