നാല് സ്കൂളുകളില്‍ മെച്ചപ്പെട്ട സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു
1575459
Sunday, July 13, 2025 10:34 PM IST
പാലാ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെംബര്‍ ജോസ് മുണ്ടക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്കൂള്‍, മുത്തോലി കലാനിലയം യുപി സ്കൂള്‍, കെഴുവംകുളം എന്‍എസ്എസ് ഹൈസ്കൂള്‍, മുത്തോലി സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പുതിയതായി സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നു.
കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും കെഴുവന്‍കുളം എന്‍എസ്എസ് ഹൈസ്കൂളിലും 10 ലക്ഷം രൂപയുടെയും മുത്തോലി സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 15 ലക്ഷം രൂപയുടെയും പുലിയന്നൂര്‍ കലാനിലയം യുപി സ്കൂളില്‍ എട്ടു ലക്ഷം രൂപയുടെയും സാനിറ്റേഷന്‍ കോംപ്ലക്സുകളാണ് ആധുനിക രീതിയില്‍ നിര്‍മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള 11 സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച ആധുനിക രീതിയിലുള്ള സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കിടങ്ങൂര്‍ ഭാരതിവിദ്യാമന്ദിരം എയ്ഡഡ് യുപി സ്കൂള്‍ ഡൈനിംഗ് ഹാള്‍ നിര്‍മാണത്തിന് 15 ലക്ഷം രൂപയുടെയും എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട് എസ്ഡിഎല്‍പി സ്കൂളില്‍ 15 ലക്ഷം രൂപ ഉപയോഗിച്ചുള്ള കഞ്ഞിപ്പുരയുടെ നിര്‍മാണവും കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10 ലക്ഷം രൂപ ഉപയോഗിച്ചുള്ള സാനിറ്റേഷന്‍ വാഷിംഗ് ഏരിയ നിര്‍മാണവും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കൂടാതെ കൊഴുവനാല്‍ സെന്റ് ജോണ്‍ എന്‍എച്ച്എസ്എസില്‍ 12 ലക്ഷം രൂപയുടെയും കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 15 ലക്ഷം രൂപയുടെയും മുത്തോലി സെന്റ് ജോസഫ് ടിടിഐ, മുത്തോലി സെന്റ് ജോസഫ് ഹൈസ്കൂൾ, പാളയം സെന്റ് സേവ്യേഴ്സ് യുപി സ്കൂൾ എന്നിവിടങ്ങളിൽ എട്ടു ലക്ഷം രൂപയുടെയും എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യുപി സ്കൂൾ, പാദുവ സെന്റ് ആന്റണി എല്‍പി സ്കൂൾ എന്നിവിടങ്ങളിൽ അഞ്ചു ലക്ഷം രൂപയുടെയും ടോയ്ലറ്റ് കോംപ്ലക്സുകളുടെ നിര്‍മാണവും ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 15 ലക്ഷം രൂപയുടെ ടോയ്ലറ്റ് ബ്ലോക്കിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
കെഴുവന്‍കുളം എന്‍എച്ച് എസ് സാനിറ്റേഷന്‍ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 നും കലാനിലയം യുപി സ്കൂളില്‍ നിര്‍മിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനം നാളെ രാവിലെ 10 നും കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളിലെ ടോയ്ലറ്റ് ബ്ലോക്ക് നിര്‍മാണ ഉദ്ഘാടനം 16ന് രാവിലെ 10.30 നും ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടക്കല്‍ നിര്‍വഹിക്കും.