അതിരമ്പുഴ വെസ്റ്റ് : ജലധാരാ റസിഡന്‍റ്സ് അസോസിയേഷന്‍റെ 12ാമത് വാര്‍ഷിക പൊതുയോഗം ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ജെ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. ജയ്ഭാരത് പബ്ലിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ നാലുന്നാക്കല്‍ സ്വദേശിയായ ബിനോയി ജോണിനെ പ്രത്യേകം ആദരിച്ചു.

റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ആറുലക്ഷം രൂപ പാമ്പാടി പോലീസ് സ്‌റ്റേഷനില്‍ ബിനോയി അടുത്തിടെ ഏല്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണത്തിന്‍റെ ഉടമയെ കണ്ടെത്തുകയായിരുന്നു.

അസോസിയേഷനു വേണ്ടി പ്രൊഫ. റോസമ്മ ആന്‍റണി ബിനോയിക്ക് പാരിതോഷികം നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്‍റ് കെ,ജെ. ജോസ് കാരിത്തടം, ട്രഷറര്‍ എം.സി. കുര്യാക്കോസ്, സെക്രട്ടറി മിനി മാത്യു,അഡ്വ. മൈക്കൽ ജെയിംസ്, ജസ്റ്റിന്‍ മാത്യു മുണ്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.