കർഷകമാർച്ചും ധർണയും നാളെ
1575725
Monday, July 14, 2025 7:21 AM IST
വൈക്കം: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നാളെ(15) രാവിലെ പത്തിന് വൈക്കം മൈനർ ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സിപിഐ മണ്ഡ ലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്യും.
കെവി കനാലിൽ ചെളിയും മാലിന്യങ്ങളും പോളപ്പായലും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. വെച്ചൂർ, തലയാഴം, കല്ലറ, ഉദയനാപുരം തലയോലപ്പറമ്പ് പഞ്ചായത്തുകളിൽ ഇറിഗേഷൻ വകുപ്പിനു കീഴിൽ വരുന്ന തോടുകളിലും നീരൊഴുക്ക് തടസപ്പെട്ടതിനാൽ നെൽക്കർഷകർ ആശങ്കയിലാണ്.
നിവേദനങ്ങൾ നൽകിയിട്ടും നടപടി എടുക്കാത്ത സാ ഹചര്യത്തിലാണ് സമരം നടത്താൻ തീരുമാനിച്ചതെന്ന് കിസാൻസഭ, വൈക്കം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.വി. പവിത്രൻ, സെക്രട്ടറി കെ.കെ. ചന്ദ്ര ബാബു എന്നിവർ പറഞ്ഞു.