കേരളത്തെ ലഹരിമാഫിയയിൽനിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉണരണം: പി. ജെ. ജോസഫ്
1542228
Sunday, April 13, 2025 4:52 AM IST
കോട്ടയം: ലഹരി മാഫിയയുടെ നിയന്ത്രണത്തില്‍ അടിമപ്പെട്ടു പോയ കേരളത്തെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി. ജെ. ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് ജില്ലാ നേതൃക്യാമ്പ് കെ.ഇ. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് വ്യാപനത്തോടൊപ്പം കേരളമാകെ പുതിയ ബാര്‍ ലൈസന്‍സ് നല്കുവാനുള്ള തീരുമാനം ജനദ്രോഹ നടപടിയാണെന്നും സര്‍ക്കാര്‍ ഇതില്‍നിന്നു പിന്മാറണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പി.സി. തോമസ് ആമുഖപ്രസംഗവും മോന്‍സ് ജോസഫ് എംഎല്‍എ വജ്രജൂബിലി സന്ദേശവും നല്കി.
ജോയി ഏബ്രഹാം സംഘടനാ പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, അപു ജോണ്‍ ജോസഫ്, ഇ. ജെ. ആഗസ്തി, കെ.എഫ്. വര്‍ഗീസ്, പ്രഫ. ഗ്രേസമ്മ മാത്യു, എം.പി. ജോസഫ്, റെജി ചെറിയാന്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, ജോര്‍ജ് പുളിങ്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.