കെഎല്‍എം പ്രസംഗമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി
1542444
Sunday, April 13, 2025 7:03 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി സംഘടിപ്പിച്ച അഖില കേരള കെഎല്‍എം പ്രസംഗമത്സരത്തിലെ വിജയികള്‍ക്ക് ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പറാല്‍ യൂണിറ്റ് അംഗം ജോണ്സണ് തോമസും രണ്ടാം സ്ഥാനം നാലുകോടി യൂണിറ്റ് അംഗം ജോഷി ജോസഫും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ചെത്തിപ്പുഴ യൂണിറ്റ് അംഗം ബിന്‍സി ജോബിയും രണ്ടാം സ്ഥാനം കൂരോപ്പട യൂണിറ്റ് അംഗം വിന്‍സി ജേക്കബും കരസ്ഥമാക്കി.
‘റേരും നൊവാരും’എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ക്രൈസ്തവ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രസക്തിയും എന്ന വിഷയത്തിലാണ് പ്രസംഗമത്സരം സംഘടിപ്പിച്ചത്. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷാജി കോര, ലാലി ബോബന്, ഓഫീസ് സെക്രട്ടറി സ്മിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.