ച​​ങ്ങ​​നാ​​ശേ​​രി: നാ​​യ​​ര്‍ സ​​ര്‍വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന പ്ര​​കാ​​രം സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ​​യു​​ള്ള എ​​ന്‍എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ല്‍ ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ദി​​നം ആ​​ച​​രി​​ച്ചു.

ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ല്‍ ല​​ഹ​​രി​​വി​​രു​​ദ്ധ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​റും ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ​​യും ന​​ട​​ത്തി. സം​​സ്ഥാ​​ന​​ത്തെ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം വ​​രു​​ന്ന ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ലാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ പ്ര​​ഗ​​ത്ഭ​​രാ​​യ​​വ​​രും ക്ലാ​​സ് ന​​യി​​ച്ചു.