ദേവാലയങ്ങളില്‍ ഇന്ന് ഓശാന
1542454
Sunday, April 13, 2025 7:13 AM IST
കടുത്തുരുത്തി: പെസഹാ ആചരണത്തിനു മുന്നോടിയായി യേശുക്രിസ്തു ജറുസലേമിലേക്കു നടത്തിയ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആചരിക്കും. തിരുനാളിനോടുനുബന്ധിച്ചു ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പ്, പുതിയ പള്ളിയിലേക്കു പ്രദക്ഷിണം, പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന എന്നിങ്ങനെയാണ് തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വലിയപള്ളിയില്‍ രാവിലെ ഏഴിന് കുരുത്തോല വെഞ്ചരിപ്പോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വെഞ്ചരിപ്പ്, ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടക്കും. വികാരി ഫാ.ജോണ്സണ് നീലനിരപ്പേല്‍ കാര്‍മികത്വം വഹിക്കും.
മുട്ടുചിറ ഫൊറോനാ പള്ളിയില്‍ രാവിലെ 6.30 ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന എന്നിങ്ങനെയാണ് തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. വികാരി ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ കാര്‍മികത്വം വഹിക്കും.
മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍ രാവിലെ ആറിന് ഓശാന തിരുകര്‍മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന വികാരി ഫാ.ജോസ് വള്ളോംപുരയിടം കാര്‍മികത്വം വഹിക്കും.
കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയിലെ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ 6.45 ന് ആരംഭിക്കും. 10.30 നുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തമുക്ക് നേര്‍ച്ചയുടെ വെഞ്ചരിപ്പും വിതരണവും നടക്കും. വികാരി ഫാ.ജെയിംസ് വയലില്‍ കാര്‍മികത്വം വഹിക്കും.
കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍ രാവിലെ ഏഴിന് നടക്കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ കാര്‍മികത്വം വഹിക്കും.
അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ രാവിലെ ഏഴിന് ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വികാരി ഫാ.അഗസ്റ്റിന് വരിക്കമാക്കല്‍ കാര്‍മികത്വം ഹിക്കും.