ശുചിത്വ ഭവനം സുന്ദര ഭവനം പദ്ധതി വൃത്തി-2025 കോൺക്ലേവിൽ
1542528
Sunday, April 13, 2025 11:17 PM IST
കോട്ടയം: തിരുവനന്തപുരം കനകക്കുന്ന് പാലസിൽ നടക്കുന്ന വൃത്തി 2025 കോൺക്ലേവിൽ ജില്ലയിൽനിന്നും അകലക്കുന്നം പഞ്ചായത്തിന്റെ തനത് പദ്ധതി ശുചിത്വ ഭവനം സുന്ദര ഭവനം പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം പദ്ധതിയുടെ അവതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബാബു, രാജശേഖരൻ നായർ, ജോർജ് മൈലാടി, എം.എസ്. ആശിഷ്, സനൽ സാം എന്നിവർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
പഞ്ചായത്തിന് വൃത്തി 2025 ന്റെ ഭാഗമായി പ്രത്യേക പുരസ്കാരവും ലഭിച്ചു.