ഓശാനപ്പെരുന്നാള് ഇന്ന്
1542227
Sunday, April 13, 2025 4:52 AM IST
കോട്ടയം: ഓശാനപ്പെരുന്നാള് ഇന്ന്. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുന്ന ഓശാന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും മുഖ്യകാര്‍മികത്വം വഹിക്കും.
പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലും വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലും തിരുക്കര്‍മങ്ങളില്‍ കാര്‍മികരാകും.
യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലും മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലും കുരുത്തോല വാഴ്വിനും വിശുദ്ധ കുര്‍ബാനയ്ക്കും കാര്‍മികത്വം വഹിക്കും.
യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലിലെ തിരുക്കർമങ്ങൾക്കു കാര്‍മികത്വം വഹിക്കും.