ആംബുലൻസിൽ കാറിടിച്ചു പരിക്കേറ്റ രോഗി മരിച്ചു
1542447
Sunday, April 13, 2025 7:03 AM IST
ഗാന്ധിനഗർ: ആംബുലൻസിൽ കാർ ഇടിച്ചു പരിക്കേറ്റ രോഗി മരിച്ചു. കല്ലറ സൗത്ത് കൊച്ചു കുന്നുംപുറം ദിനേശ് കെ. (52) ആണ് മരിച്ചത്. കല്ലറ പഞ്ചായത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് ദിനേശൻ.
വെള്ളിയാഴ്ച രാവിലെ ദിനേശന് ഓട്ടോ സ്റ്റാൻഡിൽവച്ചു നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്നു കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയ്ക്കു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ നീണ്ടൂരിലെ ബാറിനു സമീപം കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ദിനേശന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ദിനേശനെ മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. കൈപ്പുഴ സ്വദേശിനി ജമിലിയാണ് ഭാര്യ. മക്കൾ: അമൽ, അതുൽ, അഞ്ജന, അഞ്ജിത (രണ്ടു പേരും നഴ്സിംഗ് വിദ്യാർഥികൾ).