അംബേദ്കര്‍ ജന്മദിനാഘോഷം
1542468
Sunday, April 13, 2025 7:23 AM IST
ചങ്ങനാശേരി: അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്. അംബേദ്കര്‍ ജന്മദിനാഘോഷവും ജനറല്‍ ബോഡിയും ലഹരിവിരുദ്ധ സന്ദേശ റാലിയും പ്രതിജ്ഞയും ഇന്ന് ചങ്ങനാശേരി നഗരസഭ മിനി ടൗണ്‍ ഹാളില്‍ രാവിലെ 10.30ന് നടക്കും.
രാവിലെ 10ന് സിനിമാ നടന് കൃഷ്ണപ്രസാദ് ലഹരിവിരുദ്ധ സന്ദേശ റാലി ഉദ്ഘാടനം ചെയ്യും. കെ. കുട്ടപ്പന് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി എസ്എച്ച്ഒ വിനോദ്കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജന്മദിനാഘോഷ സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജനറല്‍ ബോഡി ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് നിര്‍വഹിക്കും. പി.ജി. അശോക് കുമാര്‍, മധു നീണ്ടൂര്‍, കെ.സി. മനോജ്, രാജേഷ് മുടിമല, ലതാ സുരേന്ദ്രന്, ശ്രീജ സുമേഷ്, അഖില്‍ റെജി, ഒ.കെ. സാബു, ഗോപി മഞ്ചാടിക്കര എന്നിവര്‍ പ്രസംഗിക്കും.
പാമ്പാടി: ഭാരതീയ ദളിത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന ശില്പി ഡോ.ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം നാളെ രാവിലെ 10ന് ഇന്ദിരാ ഭവനിൽ നടക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻ.ജെ. പ്രസാദ് അധ്യക്ഷത വഹിക്കും.