തൊടുപുഴ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ
1542467
Sunday, April 13, 2025 7:23 AM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ ഒന്നാം പ്രതിയുടെ ഭാര്യയും അറസ്റ്റിൽ. മുഖ്യപ്രതിയായ കലയന്താനി തേക്കുംകാട്ടിൽ ജോമോന്റെ ഭാര്യ സീനയാണ് (45) അറസ്റ്റിലായത്.
കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയതിനെത്തുടർന്ന് സീന മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
പോലീസ് അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലേക്കു കടന്നതോടെ ഇന്നലെ ഉച്ചയോടെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.