ഏറ്റുമാനൂർ ക്ഷേത്രത്തിൽ വിഷുക്കൈനീട്ടമായി പ്രഭാതഭക്ഷണം
1542463
Sunday, April 13, 2025 7:23 AM IST
ഏറ്റുമാനൂർ: നാളെ വിഷു ദിനത്തിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വിഷുക്കൈനീട്ടമായി ലഘു പ്രഭാതഭക്ഷണം നൽകുന്നു. ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവാണ് വേറിട്ട രീതിയിൽ വിഷുക്കൈനീട്ടം ഒരുക്കുന്നത്.
പടിഞ്ഞാറേ നടയിലുള്ള ഗോപുരത്തിന് സമീപം രാവിലെ ഏഴു മുതൽ എട്ടു വരെയാണ് പ്രഭാത ഭക്ഷണം കൊടുക്കുന്നത്. മുൻവർഷങ്ങളിൽ അതിരമ്പുഴ അബ്രോ ഭവൻ, കിംസ് ആശുപത്രിക്കു സമീപം ഭിന്നശേഷി കുട്ടികൾക്കുള്ള അഭയകേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ബി. രാജീവിന്റെ നേതൃത്വത്തിൽ ഓണസദ്യ ഉൾപ്പെടെ ഭക്ഷണവിതരണം നടത്തിയിട്ടുണ്ട്.