വിശുദ്ധ വാരാചരണം
1542507
Sunday, April 13, 2025 10:34 PM IST
പാലാ: ളാലം സെന്റ് ജോര്‍ജ് പുത്തന്‍പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍.17 പെസഹാ വ്യാഴം രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, സ്ലീവാ ചുംബനം, കുരിശിന്റെ വഴി, നേര്‍ച്ചക്കഞ്ഞി വിതരണം.19ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ജ്ഞാനസ്നാന വ്രത നവീകരണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 16ന് വൈകുന്നേരം നാലു മുതല്‍ ആറുവരെ കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി 16ന് 24 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തും. പെസഹാ വ്യാഴം രാവിലെ 6.30 വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ, തുടർന്ന് സെന്റ് ഫിലിപ്പ്, സെന്റ് ഫ്രാൻസിസ് വാർഡുകളിലുടെ കുരിശിന്റെ വഴി, പള്ളിയിൽ തിരുസ്വരൂപ ചുംബനം, നേർച്ചക്കഞ്ഞി വിതരണം. തുടർന്ന് 101 പേരുടെ പുത്തൻപാന ആലാപനം. ദുഃഖശനി രാവിലെ 6.30ന് വിശുദ്ധ കുർബാന, പുത്തൻ വെള്ളവും പുത്തൻ - തീയും വെഞ്ചരിപ്പ് . ഉയിർപ്പു ഞായർ പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ, തുടർന്ന് 5.30നും 7.15നും വിശുദ്ധ കുർബാന.