കോണ്‍ഗ്രസിന്റെ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
1542229
Sunday, April 13, 2025 4:52 AM IST
കോട്ടയം: സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസ് കെട്ടിയ ബാരിക്കേഡ് മറികടന്നു പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. നാല് തവണ ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തില്‍ കലാശിച്ചു. പിരിഞ്ഞുപോകാതെനിന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി.
ചിന്തു കുര്യന് ജോയി, ഫ്രഡി ജോര്‍ജ് വര്‍ഗീസ്, സുബിന് മാത്യു, രാഹുല്‍ മറിയപ്പള്ളി, പി.കെ. വൈശാഖ്, ജിത്തു ജോസ് ഏബ്രഹാം, യശ്വന്ത് സി. നായര്‍, കെ.എസ്. ഷിനാസ്, ഷാന്‍ ടി. ജോണ്‍, അനൂപ് അബൂബക്കര്‍, റാഷ്മോന്‍ ഒത്താറ്റില്‍, ടോണി കുട്ടന്പേരൂര്, ആന്റോ ആന്റണി തുടങ്ങിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രതിഷേധ മാര്‍ച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. യൂത്ത്കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യന് ജോയി, യൂത്ത്കോണ്‍ഗ്രസ് ജില്ലാ വൈസ്പ്രസിഡന്റുമാരായ ഷിയാസ് മുഹമ്മദ്, ഈസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുണ്‍ മാര്‍ക്കോസ്, സംസ്ഥാന വക്താവ് വസന്ത് തെങ്ങുംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.